അനാരോഗ്യം ചൂണ്ടിക്കാട്ടി ഇ പി ജയരാജൻ അവധി നീട്ടിയേക്കുമെന്ന് സൂചന
Nov 24, 2022, 16:38 IST
എം.വി ഗോവിന്ദനെ സെക്രട്ടറി ആക്കിയതിലും പി ബിയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇ പിക്ക് അതൃപ്തി ഉണ്ടെന്നാണ് സൂചന. രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിലും ഇ.പി പങ്കെടുത്തിരുന്നില്ല. അത് വന്‍ വിവാദമാകുകയും ചെയ്തു
ചൂണ്ടിക്കാണ്ടിഎൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അവധി നീട്ടിയേക്കുമെന്ന് സൂചന. അനിശ്ചിത കാലത്തേക്ക് അവധിയിൽ പ്രവേശിക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന് വിവരം. നിലവിൽ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇ.പി ജയരാജൻ അവധിയിൽ ആണ്.
എം.വി ഗോവിന്ദനെ സെക്രട്ടറി ആക്കിയതിലും പി ബിയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇ പിക്ക് അതൃപ്തി ഉണ്ടെന്നാണ് സൂചന. രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിലും ഇ.പി പങ്കെടുത്തിരുന്നില്ല. അത് വന്‍ വിവാദമാകുകയും ചെയ്തു.
എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇ പിയുടെ വിശദീകരണം. ഉപരോധ സമരത്തില്‍ ഇ പി ജയരാജന്റെ അന്നാന്നിധ്യം വാര്‍ത്തയായതോടെയാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി അദ്ദേഹം വിശദീകരണം നല്‍കിയത്.