LogoLoginKerala

ഇലന്തൂർ നരബലി കേസ് ; ആദ്യ കുറ്റപത്രം തയ്യാർ

 
Ilanthoor
കൊച്ചി: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഇലന്തൂർ നരബലി കേസിൻറെ ആദ്യ കുറ്റപത്രം തയ്യാറായി. കൊച്ചി സിറ്റി പൊലീസാണ് കുറ്റപത്രം തയാറാക്കിയത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളുമുണ്ട്.
എന്നാൽ ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിൻറെ കച്ചിത്തുരുമ്പ്.
നരബലിയുമായി ബന്ധപ്പെട്ട് എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി. ഭഗവൽ സിങ് ലൈല എന്നിവരാണ് മറ്റ് പ്രതികൾ.