ഭാര്യയെ ഭര്‍ത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേല്‍പ്പിച്ചു; സംഭവം കൊച്ചിയില്‍
Wed, 18 Jan 2023

കൊച്ചി: ഭാര്യയെ ഭര്‍ത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേല്‍പ്പിച്ചു. എളമക്കര ഭവന്‍സ് സ്കൂളിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തില്‍ 12 ഓളം മുറിവുകളുണ്ട്. അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവ് മണികണ്ഠനാണ് വെട്ടിക്കല്പ്പിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.