LogoLoginKerala

ഹിജാബ് കേസ്; അഭിഭാഷകർക്ക് കർണാടക സർക്കാർ നൽകിയത് 88 ലക്ഷം രൂപ

 
Hijab case

ബെം​ഗ്ലൂരു : ഹിജാബ് കേസിൽ കർണാടക സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷ്ണൽ സോളിസിറ്റർ ജനറൽ കെ എം നടരാജുമാണ് സുപ്രീംകോടതിയിൽ ഹാജരായിരുന്നത്. കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം ശരിവച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സോളിസിറ്റർ ജനറലും അഡീഷ്ണൽ സോളിസിറ്റർ ജനറലും നേരിട്ട് ഹാജരായിരുന്നത്. ഇരുവർക്കുമായി കർണാടക സർക്കാർ നൽകിയത് 88 ലക്ഷം രൂപ.

ഓരോ തവണ ഹാജരാകുന്നതിനും 4.4 ലക്ഷം രൂപയാണ്, ബിജെപി സർക്കാർ നൽകിയത്. തുഷാർ മേത്ത 9 തവണയും, കെ എം നടരാജ് 11 തവണയും ഹാജരായി. തുഷാർ മേത്തയ്ക്ക് 39.60 ലക്ഷം രൂപയും , കെ എം നടരാജിന് 48.40 ലക്ഷം രൂപയുമാണ് കർണാടക സർക്കാർ നല്‌‍കിയത്.

ഹിജാബ് നിരോധനത്തെ അനുകൂലിച്ചും എതിർത്തും ഭിന്നവിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നത്. ഭരണഘടനാസാധ്യതകൾ കൂടി പരി​ഗണിക്കാനായി കേസ് വിശാല ബെഞ്ചിന് കൈമാറിയായിരുന്നു ഉത്തരവ്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ഹിജാബ് ധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ കാര്യമല്ലെന്നുമായിരുന്നു ജസ്റ്റിസ് ഗുപ്ത വിധിപ്രസ്താവന. ഇതിനോട് വിയോജിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു ജസ്റ്റിസ് ധൂലിയയുടെ നിരീക്ഷണം.