LogoLoginKerala

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം, ജപ്തി നടപടി വൈകുന്നതില്‍ അതൃപ്തി

 
high court

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23 നകം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു. നടപടികള്‍ ഇനിയും വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.