LogoLoginKerala

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനം റദ്ദാക്കി ഹൈക്കോടതി

 
Kerala High Court
പ്ലാസ്റ്റിക് വേസ്റ്റേ മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് അത്തരത്തില്‍ നിരോധനം കൊണ്ടുവരാനുള്ള അവകാശമെന്നാണ് ഹൈക്കോടതി നിരീക്ഷണം

പ്ലാസ്റ്റിക് ബാഗ് നിരോധിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. 60 ജിഎസ്എമ്മിന് താഴെയുള്ള ക്യാരി ബാഗുകളുടെ നിരോധനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എം നഗരേഷ് വ്യക്തമാക്കി. ഇതിന് നിയമപരമായി സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത് പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ ഈ തീരുമാനം കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപ്പിലാക്കേണ്ടതാണെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി നിരോധനം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്ലാസ്റ്റിക് വേസ്റ്റേ മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് അത്തരത്തില്‍ നിരോധനം കൊണ്ടുവരാനുള്ള അവകാശമെന്നാണ് ഹൈക്കോടതി നിരീക്ഷണം.