പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി ഹൈക്കോടതി
Tue, 10 Jan 2023

കൊച്ചി : പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയത്. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി.
അതേസമയം അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും.