LogoLoginKerala

ഗുജറാത്ത് തെരഞ്ഞെടുപ്പ്; പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്സ്

 
UDF
രാജ്യത്തെ തൊഴിലില്ലായിമയും ഭരണ പരാജയവും കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുമ്പോള്‍ വികസന വാക്ധാനങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആട്ടിമറിയിലൂടെ ഗുജറാത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇരു പാര്‍ട്ടികളും

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരകാരുടെ പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്. മല്ലിഗാര്‍ജുന ഗാര്‍ഗേ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, തുടങ്ങി 40 പേരാണ് പ്രചാരണത്തിന് ഇറങ്ങുന്നത്.

ഛത്തീസ് ഗഡ് മുഖ്യമന്ത്രി ബൂപേഷ് ബാഗേല്‍, സച്ചിന്‍ പൈലറ്റ്, ജിഘ്നേഷ് മേവാനി, രമേശ് ചെന്നിത്തല തുടങ്ങിയവരും പ്രചാരണത്തിന്റെ മുന്‍ നിരയില്‍ ഉണ്ടാകും. ആം ആദ്മി പാര്‍ട്ടി കൂടി ശ്കതമായി പ്രചാരണത്തിന് ഇറങ്ങുന്നതോടെ മത്സരം കനക്കും. ദേശീയതയും വികസനവും ഉയര്‍ത്തിപ്പിടിച്ചാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

രാജ്യത്തെ തൊഴിലില്ലായിമയും ഭരണ പരാജയവും കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുമ്പോള്‍ വികസന വാക്ധാനങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അട്ടിമറിയിലൂടെ ഗുജറാത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇരു പാര്‍ട്ടികളും. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി  രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 183 നിയമസഭാ മണ്ഡലങ്ങളില്‍ 89 ഇടത്ത് ആദ്യ ഘട്ടത്തിലും 93 ഇടങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും.

Content Highlihgts -  Gujarat Election, Congress has released the ist