LogoLoginKerala

അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞതിനാൽ കുറ്റമേറ്റു ; ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴിമാറ്റി

 
sharon
അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് ഗ്രീഷ്മ നൽകിയ പുതിയ മൊഴി

തിരുവനന്തപുരം : പാറശാല ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് ഗ്രീഷ്മ നൽകിയ പുതിയ മൊഴി. 

അന്വേഷണത്തിൽ താൻ പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ​ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴി. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ​ഗ്രീഷ്മ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചത്. 

കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.