LogoLoginKerala

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

 
kochi airport

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കിയ രണ്ട് കിലോ സ്വര്‍ണം കാലില്‍ കെട്ടിവച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. കുവൈത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ ആണ് പിടിയിലായത്. 85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ച് കടത്താന്‍ ഇയാള്‍ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.