LogoLoginKerala

മൂന്നാം ഏകദിനത്തിനൊരുങ്ങി കാര്യവട്ടം; ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഇന്ന്

 
Karyavattom Green field stadium
ആദ്യത്തെ രണ്ടു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ശ്രീലയ്ങ്കയ്‌ക്കെതിരെ മത്സരത്തിനിറങ്ങുന്നത്

തിരുവനന്തപുരം:  ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നടക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മൂന്നാം ഏകദിനം നടക്കുക. ഞാറാഴ്ച്ച ഉച്ചയ്ക്ക് 1.30നാണ് മത്സരം. കാര്യവട്ടത്ത് നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണ് ഇന്ന് നടക്കുക.

ആദ്യത്തെ രണ്ടു മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ശ്രീലയ്ങ്കയ്‌ക്കെതിരെ മത്സരത്തിനിറങ്ങുന്നത്. അതേസയം, ട്വന്റി-20 പരമ്പരയിലും ഏകദിന പരമ്പരയിലും നേരിട്ട തോല്‍വികളില്‍ ആശ്വാസ ജയം കണ്ടെത്താനാകും ശ്രീലങ്കയുടെ ശ്രമം.

India

ടീമിനായി പ്രത്യേകം തയ്യാറാക്കിയ വിമാനത്തില്‍ ജനുവരി 13-ാം തീയതി വൈകുന്നേരം നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്ത് റീജിയന്‍സിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജ് വിവാന്തയിലുമാണ് താമസിക്കുന്നത്.