LogoLoginKerala

തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണം; മുഖ്യപ്രതികളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഒളിവില്‍

 
gangster attack

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ മുഖ്യപ്രതികളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയുംപോലീസിന് ഇനിയും പിടികൂടാനായില്ല. പാറ്റൂരില്‍ ബില്‍ഡര്‍ നിധിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ഓംപ്രകാശ്. മുഖ്യപ്രതികളായ ആരിഫ്, ആസിഫ്,എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

കൂടാതെ മെഡിക്കല്‍ കോളേജ് ആംബുലന്‍സ് ഡ്രൈവര്‍മാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പുത്തന്‍പാലം രാജേഷിനെയും ഇതുവരെ പിടികൂടാനാവാത്തതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്. നിലവില്‍ 12 പ്രതികളില്‍ അഞ്ച് പേരെ മാത്രമാണ് പോലീസ് ഇതുവരെ പിടികൂടിയത്.
ഒരാഴ്ചക്കിടെ തിരുവനന്തപുരത്ത് ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഗുണ്ടാ ആക്രമണങ്ങളാണ് നടന്നത്.