LogoLoginKerala

ഭക്ഷ്യസുരക്ഷാപരിശോധന ശക്തം; കണ്ണൂരിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

 
Food safety inspection
കണ്ണൂർ : കോട്ടയത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിന് പിന്നാലെ ആരംഭിച്ച സുരക്ഷ പരിശോധന ഇന്നും തുടരുന്നു. കണ്ണൂരിൽ കോർപ്പറേഷൻ  ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി.
കണ്ണൂർ നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ കൂടുതലും അൽഫാം,  തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ്. 
എം ആർ എ ബേക്കറി, എം വി കെ റസ്‌റ്റോറന്റ്, സെവൻത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടൽ, ബർക്ക ഹോട്ടൽ, ഡി ഫിൻലാന്റ് ഹോട്ടൽ, ഹംസ ടീ ഷോപ്പ്, ഗ്രീഷ്മ ഹോട്ടൽ, മറാബി റസ്റ്റോറന്റ്, കൽപക ഹോട്ടൽ എന്നിങ്ങനെ 58 ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യ വസ്തുക്കൾ പിടിച്ചത്. ഏഴ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന.