LogoLoginKerala

പറവൂരിലെ ഭക്ഷ്യവിഷബാധ; കൂടുതല്‍പേര്‍ ആശുപത്രിയില്‍

 
paravoor

കൊച്ചി: പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ക്ക് ഭക്ഷവിഷബാധ. നേരത്തെ ചികിത്സ തേടിയവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതുവരെ 17 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്യതേടിയതായാണ് വിവരം.

പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മൂന്ന് പേര്‍ ഇന്ന് രാവിലെയായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒന്‍പതായി. പിന്നീട് 17 പേര്‍ ചികിത്സ തേടി എത്തുകയായിരുന്നു.