LogoLoginKerala

അടപ്പിച്ച ഹോട്ടലുകൾ അനുമതിയില്ലാതെ തുറന്നു ; വീണ്ടും അടപ്പിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്

 
Buhari hotel
തൃശ്ശൂർ : ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച അടപ്പിച്ച ഹോട്ടലുകൾ വീണ്ടും തുറന്നു. ഭക്ഷ്യസുരക്ഷ വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഹോട്ടലുകൾ വീണ്ടും തുറന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു.
അതേസമയം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയുമുണ്ടായി. തൃശ്ശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചതാണ്. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പൂട്ടിച്ച ഹോട്ടൽ, ന്യൂനതകൾ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്ന് നിർദേശവും നൽകി. ഇതാണ് ലംഘിച്ചത്.