LogoLoginKerala

ചലചിത്ര സംവിധായകന്‍ കെ പി ശശി അന്തരിച്ചു

 
K P Sasi
കൊച്ചി സ്വദേശിയായ അദ്ദേഹം ഡോക്യുമെന്ററി സംവിധായകന്‍, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 'ഇലയും മുള്ളും' എന്ന സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്

സിനിമാ സംവിധായകനും ഡോക്യുമെന്ററി നിര്‍മാതാവുമായ കെ പി ശശി(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

കൊച്ചി സ്വദേശിയായ അദ്ദേഹം ഡോക്യുമെന്ററി സംവിധായകന്‍, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 'ഇലയും മുള്ളും' എന്ന സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടാതെ റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫയര്‍, ഡവലപ്പ്‌മെന്റ്  അറ്റ് ഗണ്‍ പോയിന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.