LogoLoginKerala

ആവേശമായി ലൂസേഴ്‌സ് ഫൈനല്‍; ആദ്യ പകുതിയില്‍ ലീഡെടുത്ത് ക്രൊയേഷ്യ

 
Lusers Final
മത്സരത്തിന്റെ 42ാം മിനിറ്റില്‍ ക്രൊയേഷ്യ ലീഡെടുത്തു. വാശിയേറിയ പോരാട്ടത്തില്‍യുവതാരം മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്

ദോഹ: ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കാനുള്ള ലൂസേഴ്‌സ് ഫൈനലിലെ ആദ്യ പകുതിയില്‍ മൊറോക്കോയ്‌ക്കെതിരെ ലീഡെടുത്ത് ക്രൊയേഷ്യ. മത്സരത്തിന്റെ തുടക്കം മുതലേ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമും കാഴ്ച്ചവെച്ചത്.

കളിയുടെ 7-ാം മിനിറ്റില്‍ ക്രൊയേഷ്യയാണ് ആദ്യം ഗോള്‍ വല കുലുക്കിയത്. ബോക്‌സിലേക്ക് വന്ന ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുകയായിരുന്നു. മുന്നോട്ടുചാടി തകര്‍പ്പന്‍ ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ഗോള്‍ വല കുലുക്കുകയായിരുന്നു. എന്നാല്‍ കൃത്യം രണ്ട് മിനിറ്റിനുള്ളില്‍ മൊറോക്കോ തിരിച്ചടിച്ചു. അഷ്‌റഫ് ദാരിയാണ് മൊറോക്കോയ്ക്ക് വേണ്ടി ഗോള്‍ വല കുലുക്കിയത്.

എന്നാല്‍ മത്സരത്തിന്റെ 42ാം മിനിറ്റില്‍ ക്രൊയേഷ്യ ലീഡെടുത്തു. വാശിയേറിയ പോരാട്ടത്തില്‍
യുവതാരം മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. രണ്ടാം പകുതിയിലെ മത്സരത്തില്‍ ഇരുടീമുകളും ആക്രമണ മത്സരം തുടരുകയാണ്.