LogoLoginKerala

ഇനി ആവേശത്തിന്റെ നാളുകള്‍; ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

 
election 2023

ന്യൂഡല്‍ഹി: മഘാലയ, നാഗാലാന്റ്, ത്രിപുര, എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന്മേഘാലയിലുംനാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാകും ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് നടക്കുക.