LogoLoginKerala

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ പി ജയരാജന്‍

 
E P Jayarajan
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സ്ഥാനമൊഴിയാമെന്ന് അദ്ദേഹം അറിയിച്ചത്. കൂടാതെ വെള്ളിയാഴ്ച്ച നടക്കുന്ന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കില്ലെന്നും ഇപി അറിയിച്ചു. പാർട്ടി പദവികളും ഒഴിയാൻ തയാറാണെന്നും അറിയിച്ചതായും സൂചനയുണ്ട്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ പി ജയരാജന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സ്ഥാനമൊഴിയാമെന്ന് അദ്ദേഹം അറിയിച്ചത്. കൂടാതെ വെള്ളിയാഴ്ച്ച നടക്കുന്ന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കില്ലെന്നും ഇപി അറിയിച്ചു. പാർട്ടി പദവികളും ഒഴിയാൻ തയാറാണെന്നും അറിയിച്ചതായും സൂചനയുണ്ട്.

സംസ്ഥാനത്തെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടിയില്‍ പുതിയ നേതൃസ്ഥാനം വന്നതു മുതല്‍ അദ്ദേഹത്തിന് പരിഭവങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക ആരോപണങ്ങളും പാര്‍ട്ടിക്കുള്ളില്‍ നിന്ന് വന്നതിനാലാണ് പെട്ടെന്നുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം താന്‍ ഉന്നയിച്ച ആരോപണം പി ജയരാജന്‍ തള്ളിയില്ല. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയ്ര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ച വൈദേഗം ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്നത്.