രണ്ടാം ദിവസവും പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു
Jan 17, 2023, 17:59 IST

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ബെല്‍ത്തങ്ങടിയിലെ ക്വാറിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിന്മേലാണ് അന്‍വറിനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ഇന്നലെയും കളളപ്പണ ഇടപാടില്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അന്‍വര്‍ ക്ഷുഭിതനായിരുന്നു.