LogoLoginKerala

മലപ്പുറം തോണി അപകടത്തില്‍ മരണം നാലായി

 
Thirur Boat Accident
ഭാരതപ്പുഴയിലെ തുരത്തില്‍ നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേര്‍ അടങ്ങിയ സംഘം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്

മലപ്പുറം തിരൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുള്‍ സലാം, അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ഉണ്ടായ തോണി അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. കക്ക വാരാനിറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ നാലുപേരെ പുറത്തെടുത്തെങ്കിലും രണ്ടു പേര്‍ മരിക്കുകയായിരുന്നു.

ഭാരതപ്പുഴയിലെ തുരത്തില്‍ നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേര്‍ അടങ്ങിയ സംഘം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്.