യുവ സംവിധായക നയന സൂര്യന്റെ മരണം; കാണാതായ വസ്തുക്കള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി
Wed, 25 Jan 2023

തിരുവനന്തപുരം: സംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കണ്ടെത്തി. വിവാദങ്ങള്‍ക്കൊടുവിലാണ് ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുഅടങ്ങിയ സാധനങ്ങള്‍ കണ്ടെത്തിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. എന്നാല്‍ നയനയുടെ മൃതദേഹത്തില്‍ നിന്നുമെടുത്ത വസ്ത്രങ്ങള്‍ ഇപ്പോഴും കണ്ടെത്തിയില്ല.