LogoLoginKerala

മഡഗാസ്‌കറിനു സമീപം ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

 
rain

തിരുവനന്തപുരം :സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷമാണ് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് മുന്നറിയിപ്പെത്തുന്നത്. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കും.

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴ ലഭിക്കാന്‍ കാരണം. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടിയേക്കും.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴ ഉണ്ടാവാന്‍ കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.