LogoLoginKerala

മൂന്നാന്മാരായി ക്രൊയേഷ്യ; ചരിത്രം കുറിച്ച് മൊറോക്കോ

 
Lusers Final
ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. അതേസമയം, ഫിഫ വേള്‍ഡ് കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം നാലാം സ്ഥാനത്തേക്കെത്തുന്നത്

ദോഹ: ആഫ്രിക്കന്‍ കരുത്തിനെ മുട്ടുകുത്തിച്ച് ക്രൊയേഷ്യ. ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കാനുള്ള മത്സരത്തില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. തോല്‍വി ഏറ്റു വാങ്ങിയെങ്കിലും ചരിത്രം കുറിച്ചാണ് മൊറോക്കോയുടെ മടക്കം.

ഫിഫ വേള്‍ഡ് കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം നാലാം സ്ഥാനത്തേക്കെത്തുന്നത്. മികച്ച പ്രകടനമാണ് ഇവര്‍ ഖത്തര്‍ ലോകകപ്പില്‍ കാഴ്ച്ചവെച്ചത്. അതേസമയം, 2018 ലോകകപ്പിലെ റണ്ണറപ്പുകളാണ് ക്രൊയേഷ്യ. ഇത്തവണത്തെ മത്സരത്തില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തി.

Lusers Final

മത്സരത്തിന്റെ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയാണ് ക്രൊയേഷ്യ കളിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 7-ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ഗോള്‍ പിറക്കുന്നത്. ബോക്സിലേക്ക് വന്ന ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുകയായിരുന്നു. മുന്നോട്ടുചാടി തകര്‍പ്പന്‍ ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ഗോള്‍ വല കുലുക്കുകയായിരുന്നു. എന്നാല്‍ കൃത്യം രണ്ട് മിനിറ്റിനുള്ളില്‍ മൊറോക്കോ തിരിച്ചടിച്ചു. അഷ്റഫ് ദാരിയാണ് മൊറോക്കോയ്ക്ക് വേണ്ടി ഗോള്‍ വല കുലുക്കിയത്. പിന്നീടങ്ങോട്ടും ആക്രമണ മത്സരമാണ് ഇരുടീമുകളും കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ 42ാം മിനിറ്റില്‍ ക്രൊയേഷ്യ രണ്ടാമത്തെ ഗോളും നേടി.യുവതാരം മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്.

Lusers Final

രണ്ടാം പകുതിയിലും ക്രൊഷ്യേ ലീഡുയര്‍ത്തി തന്നെയാണ് മത്സരിച്ചത്. മൊറോക്കൊ പലതവണ ക്രൊയേഷ്യയുടെ ഗോള്‍ വല തുളക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാമത്തെ പകുതിയില്‍ ക്രൊയേഷ്യ നിരവിധി കോര്‍ണര്‍ സ്വന്തമാക്കിയിരുന്നു. ഖത്തര്‍ ലോകകപ്പിലെ മികച്ച ടീമില്‍ ഒന്നായിരന്നു മൊറോക്കോ. വമ്പന്‍ ടീമുകളെ മുട്ടുകുത്തിച്ച ആഫ്രിക്കന്‍ കരുത്തിന് ക്രൊയേഷ്യയുടെ പ്രതിരോധത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പുതു ചരിത്രം കുറിച്ചാണ് മോറോക്കോ വിടവാങ്ങുന്നത്.മൂന്നാം സ്ഥാനക്കാരയ ക്രൊയേഷ്യയ്ക്ക് വെങ്കല മെഡലും  223 കോടി രൂപയും സമ്മാനമായി ലഭിക്കും. നാലാം സ്ഥാനക്കാരായ മൊറോക്കോയ്ക്ക 206 കോടി രൂപയും സമ്മാനമായി നല്‍കും.

Content Highlights - Qatar World Cup 2022, Croatia VS Morocco