LogoLoginKerala

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവരമില്ലാത്തവൻ; പല സ്ത്രീകളിലും അയാൾക്ക് കുട്ടികളുണ്ട്; വീണ്ടും റഹ്മത്തുള്ള ഖാസിമി

 
REHMATHULLA

കോഴിക്കോട്: ഫുട് ബോൾ മണ്ടന്മാരുടെ കളിയാണെന്ന പ്രസ്താവനയിൽ വിവാദത്തിൽ ഇടം പിടിച്ച് ഇസ്ലാമിക പണ്ഡിതൻ റഹ്മത്തുള്ള ഖാസിമി.  മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അദ്ദേഹം വിമർശിക്കുന്നു.നേരത്തെയും ഫുട്ബാളിനെയും ഫുട്ബാൾ താരങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിൻറെ പ്രസംഗം വൈറലായി പ്രചരിച്ചിരുന്നു. ഈയിടെ ദാറുൽ ഖുർആൻ ഇസ്സാമിക്ക് അക്കാദമിക്ക് വേണ്ടി നടത്തിയ പ്രഭാഷണത്തിലാണ് പുതിയ വിമർശനങ്ങൾ.

യൂറോപ്പിൻറെ കളിയാണ് ഫുട്ബാൾ. യൂറോപ്പ് ചതിക്കാൻ അല്ലാതെ ഇന്നുവരെ ഒന്നും പുറത്തെടുത്തിട്ടില്ല. യൂറോപ്പ് ചതിക്കും എന്ന് വേദവ്യാസൻ മൂവായിരത്തി ചില്ലാനും വർഷങ്ങൾക്ക് മുൻപ് എഴുതി വെച്ചിട്ടുണ്ട്. ഫുട്ബാളിലൂടെ യൂറോപ്പ് ചതിച്ചുവെന്നും റഹ്മത്തുള്ള ഖാസിമി പറയുന്നു.

വിവരം എന്ന സാധനമേ ഇല്ലാത്തയാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നും റഹ്മത്തുള്ള പറയുന്നു. അദ്ദേഹത്തിന് പല സ്ത്രീകളിലും കുട്ടികളുണ്ട്. ലയണൽ മെസ്സിക്ക് അടിസ്ഥാന വിദ്യാഭ്യാസമില്ല, വിവരവും ഇല്ല. കുട്ടികൾ ഉണ്ടായതിന് ശേഷം ആ പെണ്ണിനെ വിവാഹം കഴിച്ച ആള് മെസ്സിയെന്നും ഖാസിമി ആരോപിക്കുന്നു.