LogoLoginKerala

കലോത്സവത്തിലെ സ്വാഗത ഗാന വിവാദം; നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ്

 
Cpm
കോഴിക്കോട് : കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിവാദമായതിന് പിന്നാലെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്ന് സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.
 തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം.
സ്വാഗത ഗാനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിപിഎം തന്നെ പരസ്യമായി നിലപാടറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.