LogoLoginKerala

ശശി തരൂരുമായി ബന്ധപ്പെട്ട വിവാദം ; പാർട്ടികകത്ത് അഭിപ്രായ വ്യത്യാസമില്ലെന്ന് രമേശ് ചെന്നിത്തല

 
Ramesh Chennithala
ശശി തരൂരുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ  മുഖ്യമന്ത്രി കുപ്പായം തുന്നിവച്ചവരാകാമെന്ന കെ.മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

കോൺഗ്രസ് നേതാക്കൾ പാർട്ടി ചട്ടക്കൂടിന് അകത്ത്  നിന്ന് പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല. ഒരു നേതാവിനേയും ആരും ഭയപ്പെടേണ്ട. ഏത് കുപ്പായം തയ്പ്പിക്കാനും നാലുവർഷം സമയമുണ്ട്. ഇപ്പോഴെ ആരും ഒന്നും തയ്പ്പിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ  മുഖ്യമന്ത്രി കുപ്പായം തുന്നിവച്ചവരാകാമെന്ന കെ.മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നേതാവിനെയും ഭയപ്പെടേണ്ടന്നും എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്, പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇതെന്നും അതിനിടയിൽ വിഭാഗീയതക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി.സതീശന്‍ ഇതുവരെ ശശി തരൂരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരസ്യപ്രസ്താവന കെപിസിസി അധ്യക്ഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ല. മദ്യവില വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ട്. സിപിഎമ്മും മദ്യക്കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരമാണ് വില കൂട്ടിയത്. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ് എന്നും രമേശ്  ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.