LogoLoginKerala

വിവാദ കത്ത്; മേയറുടെ മൊഴിയെടുത്ത് അന്വേഷണം സംഘം

 
Letter Controversy
തലസ്ഥാന നഗരിയാകെ യുദ്ധക്കളമായി മാറ്റിയ വിവദാ കത്ത് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നു തന്നെ തയ്യാറാക്കിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. കത്ത് വ്യാജമാണെന്ന് മേയര്‍ ആവര്‍ത്തിച്ചു പറഞ്ഞെന്ന് അന്വേഷണ സംഘം പറഞ്ഞു.

അതേസമയം, മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കത്ത് തന്റെ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തതാണെന്ന് മേയര്‍ മൊഴി നല്‍കി. അങ്ങനെയൊരു കത്ത് തയാറാക്കാന്‍ താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും മേയര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

തലസ്ഥാന നഗരിയാകെ യുദ്ധക്കളമായി മാറ്റിയ വിവദാ കത്ത് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നു തന്നെ തയ്യാറാക്കിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങലില്‍ വിശദമായ അന്വേഷണം നടത്തും.