LogoLoginKerala

ത്രിപുരയില്‍ കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം; എഐസിസി അംഗം ആശുപത്രിയില്‍

 
thripura

അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ സംഘര്‍ഷം. കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് വന്‍ തോതിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ കത്തിച്ച പ്രവര്‍ത്തകര്‍ വലിയ തോതില്‍ അക്രമാസക്തരുമായി.

കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എഐസിസി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിനടക്കം പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി സംഘര്‍ഷം ഉടലെടുത്തത്.