കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍
Dec 15, 2022, 22:47 IST
ജയില്‍ ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ പരിശീലനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഒരു സംഘം തടവുകാര്‍ ചേര്‍ന്ന് വിവേകിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സഹതടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കാപ്പ ചുമത്തി ജയിലില്‍ അടച്ച തടവുകാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കാപ്പ തടവുകാരന്‍ വിവേക് വില്‍സന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ കാപ്പ തടവുകാരനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
ജയില്‍ ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ പരിശീലനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഒരു സംഘം തടവുകാര്‍ ചേര്‍ന്ന് വിവേകിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പട്ടിക കൊണ്ടാണ് വിവേകിന്റെ തലയ്ക്ക് അടിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.