LogoLoginKerala

തലശ്ശേരിയില്‍ കുഞ്ഞിനെ മര്‍ദിച്ച കേസ്; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

 
Muhammed Shihad
കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും ഇനി കേസ് അട്ടിമറിക്കാന്‍ സാധ്യതയില്ലെന്നും പ്രതി ഭാഗം കോടതിയെ അറിയിച്ചു

തലശ്ശേരിയില്‍ കുഞ്ഞിനെ ചവിട്ടിയ കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് ഷിഹാദിന് ജാമ്യം അനുവദിച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കാറില്‍ ചവിട്ടിയെന്നാരോപിച്ച് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.ഈ സംഭവം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വധശ്രമ്തതിന് കേസ് രജിസ്റ്റര്‍ ചെയ്ത്  പ്രതിയെ റിമാന്‍ഡിലാക്കിയിരുന്നു.

പതിനാല് ദിവസത്തെ റിമാന്‍ഡ് കാലാവധിക്ക് ശേഷമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും ഇനി കേസ് അട്ടിമറിക്കാന്‍ സാധ്യതയില്ലെന്നും പ്രതി ഭാഗം കോടതിയെ അറിയിച്ചു.