LogoLoginKerala

പാലായില്‍ കേരളാ കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങി സിപിഎം; കറുപ്പണിഞ്ഞ് ബിനു പുളിക്കണ്ടം

 
Binu pulikandam
സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കണക്കിലെടുത്താണ് ബിനുവിന് പകരം ജോസിന്‍ ബിനോയെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്

പാലാ നഗരസഭാ ചെയര്‍മാന്‍ പദവിയില്‍ കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് മുന്നില്‍ മുട്ടുമടക്കി സിപിഎം. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് ബിനു പുളിക്കണ്ടത്തിനെ ഒഴിവാക്കി ജോസിന്‍ ബിനോയെ സ്ഥാനാര്‍ത്ഥയാക്കി.  ബിനു പുളിക്കണ്ടം നഗരസഭയിലേക്ക് കറുപ്പ് വസ്ത്രം അണിഞ്ഞ് എത്തി. എന്നാല്‍ പ്രതിഷേധമില്ലെന്നും തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ചിലത് പറയാനുണ്ടെന്നും ബിനു പുളിക്കണ്ടം വ്യക്തമാക്കി.

സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കണക്കിലെടുത്താണ് ബിനുവിന് പകരം ജോസിന്‍ ബിനോയെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പാലാ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു പുളിക്കകണ്ടം. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.