ക്രൊയേഷ്യയ്ക്ക് മുന്നില്‍ അടിപതറി ബ്രസീല്‍; ആദ്യപകുതി ഗോള്‍ രഹിത സമനില
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീലിനെ ആദ്യ പകുതിയില്‍ വരിഞ്ഞ് മുറുക്കി ക്രൊയേഷ്യ. കളി ആരംഭിച്ച് ആദ്യ പകുതിക്ക് പിരിയുന്നത് വരെ ബ്രസീലിനെ ക്രൊയേഷ്യ പ്രതിരോധത്തിലാക്കുന്ന കാഴ്്്ചയായിരുന്നു കാണാനായത്.
ആക്രമിച്ചുകളിക്കുകയെന്ന തന്ത്രം ഇരുടീമുകളും പയറ്റിയതോടെ കാനറിപ്പടയ്ക്ക് ക്രൊയേഷ്യയ്ക്ക് മുന്നില്‍ അടിപതറുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ചപ്പോഴും സ്ഥിതി സമാനമായിരുന്നു. ഈ ലോകകപ്പ് മത്സരങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചിട്ടും ബ്രസീലിന് ക്രൊയേഷ്യന്‍ വല കുലുക്കാനായില്ല. എട്ട് ഷേട്ടുകളായിരുന്നു എതിരാളികള്‍ക്കെതിരെ കാനറിപ്പട തൊടുത്തുവിട്ടത്.
സൗത്ത് കൊറിയയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് പിന്നിലാക്കിയായിരുന്നു ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. എന്നാല്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആത്മവിശ്വാസം ക്രൊയേഷ്യയ്ക്ക് മുന്നില്‍ കാനറിപ്പട അടിയറവ് വയ്ക്കുന്ന കാഴചയായിരുന്നു കാണാനായത്. കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍ ആകാംക്ഷ ഇരട്ടിക്കുകയാണ്.