LogoLoginKerala

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

 
bineesh
നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമാണ് ബിനീഷ് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാകും. നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായിരുന്ന ഇന്ന് ആരും പാനൽ പത്രിക സമർപ്പിക്കാതെ വന്നതോടെയാണ് ബിനീഷിനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമാണ് ബിനീഷ് കോടിയേരി. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായി ചുമതലയേല്‍ക്കും. വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. 

നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു. പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതോടെ കെസിഎ പ്രതിനിധിയായി ബിനീഷിനെ തെരഞ്ഞെടുത്തിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ: ജയേഷ് ജോർജ് (കെ.സി.എ. പ്രസിഡന്റ്). വിനോദ് എസ് കുമാർ (സെക്രട്ടറി), പി ചന്ദ്രശേഖൻ (വൈസ് പ്രസിഡന്റ്), കെ.എം. അബ്ദുൽ റഹിമാൻ (ട്രഷറർ), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശൻ (കൗൺസിലർ).