LogoLoginKerala

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര ഇന്ന് കശ്മീരിൽ; സുരക്ഷ ശക്തം

 
Bharath jodo yathra
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ഇന്ന് കശ്മീരിൽ പ്രവേശിക്കാനിരിക്കെ സുരക്ഷ ശക്തമാക്കി. വൈകീട്ട് ആറ് മണിയോടെ കശ്മീർ അതിർത്തിയായ ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30 ന് ശ്രീനഗർ ഷെർ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്.