അതീവ സുരക്ഷയില്‍ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു
Sun, 22 Jan 2023

ന്യൂഡല്‍ഹി: സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗര്‍ മോറില്‍ നിന്നുമാണ് യാത്ര വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തെ ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഭാരത് ജോഡോ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസും സിആര്‍പിഎഫും മറ്റ് സുരക്ഷാ ഏജന്‍സികളും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.