ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ; രാഹുലിനൊപ്പം പ്രിയങ്കയും
Nov 24, 2022, 12:33 IST
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെ മധ്യപ്രദേശില്‍ എത്തി. ഭാരത് യായപ്പോള്‍ ഒപ്പം ചേര്‍ന്ന് സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും. സെപ്തംബര്‍ 7-ന് ആരംഭിച്ച യാത്രയില്‍ ആദ്യമായാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നത്. രാഹുലും പ്രിയങ്കയും തോളോടുതോള്‍ ചേര്‍ന്നു നടക്കുന്ന ചിത്രം കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സച്ചിന്‍ പൈലറ്റും മുതിര്‍ന്ന നേതാക്കളായ ദ്വിഗ്‌വിജയ് സിങ്, കമല്‍ നാഥ് എന്നിവരും മധ്യപ്രദേശില്‍വച്ച് യാത്രയുടെ ഭാഗമായി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. മധ്യപ്രദേശിലെ യാത്രക്ക് ശേഷം രാജസ്ഥാനിലാണ് യാത്ര.