അഭിമാനമായി ബേസിൽ ജോസഫ്; ഏഷ്യൻ അക്കാദമി അവാർഡ് 2022ലെ മികച്ച സംവിധായകൻ
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022-ൽ 'മികച്ച സംവിധായകനായി' ബേസിൽ ജോസഫിനെ തിരഞ്ഞെടുത്തു. 2021-ൽ പുറത്തിറങ്ങിയ 'മിന്നൽ മുരളി'യുടെ സംവിധാനത്തിനാണ് ബേസിലിന് അവാർഡ് ലഭിച്ചത്. 16 രാജ്യങ്ങളിലെ പ്രതിനിധികളിൽ നിന്നാണ് മികച്ച സംവിധായകനായി ബേസിലിനെ തിരഞ്ഞെടുത്തത്.
"സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022-ൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളിൽ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഇന്ന്, മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ എന്നത്തേക്കാളും അഭിമാനം തോന്നുന്നു.
I feel overwhelmed and honored to be declared as the the Best Director among 16 countries at the Asian Academy Awards 2022.
— basil joseph (@basiljoseph25) December 8, 2022
Today,I feel prouder than ever to be a part of the Malayalam movie industry and to represent India on this stage.#minnalmurali #AsianAcademyCreativeAwards pic.twitter.com/EVbCR2BrfI
ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ്, അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകർ, കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയംഗമമായ ഒരു ആലിംഗനം ഇതാ- എന്നിൽ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പർഹീറോ ഉയർന്നുവരുമായിരുന്നില്ല!" - ബേസിൽ ട്വിറ്ററിൽ കുറിച്ചു.