തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
Nov 15, 2022, 11:41 IST
തിരുവനന്തപുരം: ഓട്ടോ ഡ്രൈവര്‍ ഉദിമൂട് ശിവാലയത്തില്‍ ഷിജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകാരന്‍ അറസ്റ്റിലായി. വെഞ്ഞാറമൂട് നിന്നും കാരേറ്റേക്കുള്ള യാത്രക്കിടെ ആലുന്തറ പെട്രോള്‍ പമ്പിനു സമീപമെത്തിയപ്പോള്‍ പിന്‍ സീറ്റിലിരിക്കുകയായിരുന്ന പ്രതി കരുതി വച്ചിരുന്ന കത്തിയെടുത്ത് ഷിജുവിനെ കുത്തുകയും ആഴത്തില്‍ മുറിവേല്ക്കുകയുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസാണ് മുറിവേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി