LogoLoginKerala

കൂത്തുപറമ്പില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെ പീഡനശ്രമം

 
Sexual Abuse
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം കണ്ട് അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡനശ്രമം പുറം ലോകമറിയുന്നത്

പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരാതെ കേരളം. കണ്ണൂര്‍ കൂത്തുപറമ്പില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പീഡന ശ്രമം നടന്നത് വ്യാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ ലൈഗികാതിക്രമത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം കണ്ട് അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡനശ്രമം പുറം ലോകമറിയുന്നത്.

പ്രതിയെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പ്രതിയെ ഉടന്‍ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.