LogoLoginKerala

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

 
niyamasabha

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന്  ഇന്ന് തുടക്കമാകും. സമ്മേളനത്തില്‍ ഇന്നത്തെ മുഖ്യ അജണ്ട ബജറ്റ് അവതരണമാണ്. ഫെബ്രുവരി 3 നാണ് സംസ്ഥാന ബജറ്റ്.

അതേസമയം നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്. ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് നിയമസഭ ചേരുക. കൂടാതെ ഗവര്‍ണറുടെ നയപ്രഖ്യാപനവും ഏറെ ശ്രദ്ധേയമാണ്. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തില്‍ വലിയ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് വിവരം. സാമ്പത്തിക ഞെരുക്കത്തില്‍ കേന്ദ്രത്തെ പഴിചാരുന്ന പരാമര്‍ശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും ന്നൊണ് വിവരം.