LogoLoginKerala

വിവാദം കത്തുന്നതിനിടെ ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്റെ' രണ്ടാം ഭാഗം പുറത്തിറങ്ങി

 
Bbc documentary
ന്യൂഡൽഹി : രാജ്യത്ത് വിവാദം കത്തിപ്പടരുന്നതിനിടെ ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്റെ' രണ്ടാം ഭാഗം പുറത്തിറങ്ങി. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്.
2019ൽ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്.
ഡോക്യൂമെന്ററിയുടെ ആദ്യഭാഗം വലിയ വിവരങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഭാഗവും പുറത്തിറക്കിയിരിക്കുന്നത്.