നെതര്‍ലെന്റ്‌സിനെതിരെ അര്‍ജെന്റീന മുന്നില്‍(1-0)
ദോഹ: ഖത്തര്‍ ലോകപ്പില്‍ ആദ്യം കിതച്ചെങ്കിലും പിന്നീട് കുതിച്ചുയര്‍ന്ന നീലപ്പട ക്വാര്‍ട്ടര്‍ മത്സരത്തിലും ലീഡ് ഉയര്‍ത്തി തന്നെ കുതിക്കുകയാണ്. ആദ്യ പകുതിയില്‍ തന്നെ ആക്രമണ മത്സരമാണ് ഇരു ടീമുകളും കാഴ്ച്ച വെച്ചത്. കളിയുടെ 34-ാം മിനിറ്റില്‍ മിശിഹായുടെ കാലിലൂടെ പാസ് സ്വന്തമാക്കിയ മൊളിനയാണ് നീലപ്പടയ്ക്ക് വേണ്ടി ഗോള്‍ വല കുലുക്കിയത്.
കരുത്തരായ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സ് മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. ആദ്യ പകുതി കഴിയുമ്പോള്‍ തന്നെ ഒരു ഗോള്‍ ലീഡുയര്‍ത്തി അര്‍ജെന്റീന മുന്നിലാണ്.
ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റമാണ് അര്‍ജെന്റീന വരുത്തിയത്. പപ്പു ഗോമസിനു പകരം പ്രതിരോധ താരം ലിസാന്‍ഡോ മാര്‍ട്ടിനെസ് ടീമിലിടം നേടി. അതേസമയം,
നെതര്‍ലന്‍ഡ്സിലും ഒരു മാറ്റമാണുള്ളത്. ക്ലാസന് പകരം സ്റ്റീവന്‍ ബെര്‍ഗ്വിന്‍ കളിക്കുന്നു.
എമിലിയാനോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, നഹുവല്‍ മൊലിന, മാര്‍ക്കോസ് അക്യൂന, റോഡ്രിഗോ ഡി പോള്‍, അലക്സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി എന്നീ ചുണക്കുട്ടികളാണ് ആരാധകരുടെ പ്രിയ ടീമായ അര്‍ജന്റീനയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്.
ഖത്തറിലെ ആദ്യമത്സരത്തിലെ തോല്‍വിക്കു ശേഷം പിന്നീടുള്ള മൂന്ന് കളിയുടെ വിജയത്തിളക്കത്തിലാണ് മിശാഹായും സംഘവും കളിക്കളത്തിലേക്കെത്തിയത്.
പതിവായി പിന്തുടരുന്ന നിര്‍ഭാഗ്യങ്ങളെയെല്ലാം മറികടന്ന് ഖത്തറില്‍ കിരീടത്തില്‍ മുത്തമിടാനാണ് നെതര്‍ലാന്‍ഡ്സിന്റെയും ശ്രമം. ഓറഞ്ച് പടയും, നീലപ്പടയും പോരാട്ടം തുടരുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നത് നിര്‍ണായകമാകും.
Content Highlights - Qatar World Cup, Netherlands VS Argentina