LogoLoginKerala

ക്യാബിനറ്റ് റാങ്കോടെ നിയമനം; കെ വി തോമസ് ഇനി ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി

 
kv thomas

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇനി ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കും. കാബിനറ്റ് റാങ്കോടെയാണ് കെ വി തോമസിന്റെ നിയമനം.  കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്പോഴാണ് നിയനമം.

കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്താവുന്നത്. പലവട്ടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അന്ന് കെ വി തോമസ് പ്രതികരിച്ചത്. അതേസമയം കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് ഇപ്പോള്‍ പുതിയ പദവി നല്‍കിയിരിക്കുന്നത്. നേരത്തെ എ സമ്പത്ത് എംപിയാണ് ഈ പദവിയില്‍ ഉണ്ടായിരുന്നത്.