LogoLoginKerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 850 ഗ്രാം സ്വര്‍ണം പിടികൂടി കസ്റ്റംസ്

 
gold

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 850 ഗ്രാം സ്വര്‍ണമിശ്രിതംമാണ് കസ്റ്റംസ് പിടികൂടിയത്. മസ്‌കറ്റില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫില്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. 850 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം അടങ്ങിയ മൂന്ന് കാപ്‌സ്യൂള്‍ ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.