LogoLoginKerala

ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് അനില്‍ ആന്റണി

 
anil antony

തിരുവനന്തപൂരം: അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും ഒഴിയുന്നതായും അനില്‍ ആന്റണി ട്വീറ്റ് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  എ കെ  ആന്റണിയുടെ മകനാണ് അനില്‍. ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍
അനില്‍ ആന്റണി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഫേസ്ബുക്കില്‍ ല്‍ തന്നെ തുടര്‍ച്ചയായി കോണ്‍ഗ്രസുകാര്‍ തെറി വിളിക്കുകയാണെന്ന് ചാനലുകളോട് അനില്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ക്ക് അസഹിഷ്ണതയാണ്. കോണ്‍ഗ്രസുകാര്‍ ഇത്രയും അധപതിക്കരുത്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല.  അത്തരമൊരു പാര്‍ട്ടിയില്‍ തന്നെ പോലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല . കേരളത്തിലെ നേതാക്കളില്‍ വിശ്വസമില്ല. നേതാക്കള്‍ കാട്ടുന്നത് തെമ്മാടിത്തരമാണെന്നും  അനില്‍പറഞ്ഞു. അതേസമയം അനില്‍ ആന്റണിയുടെ പ്രതികരണങ്ങള്‍ ഇപ്പോള്‍ എകെ  ആന്റണിയെയും വെട്ടിലാക്കിയിരിക്കുകയാണ്.