LogoLoginKerala

കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു

 
aaaaaaaaa

മലപ്പുറം: കുട്ടികളുടെ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ നടന്ന് മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളത്ത് ഇന്നലെ രാത്രിയാണ് സംഭവം. കരോള്‍ പരിപാടികള്‍ക്കായി കുട്ടികള്‍ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്.

തങ്ങളെ ഒരു കാരണവുമില്ലാതെ വടിയും പട്ടികയും കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. സാരമായി പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു.