LogoLoginKerala

ആലപ്പുഴ ഡി.സി.സി സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു

 
dcc
ശ്രീദേവി സഞ്ചരിച്ച സ്കൂട്ടറിനു പിന്നില്‍ കാര്‍ ഇടിക്കുകയുമായിരുന്നു

ആലപ്പുഴ : ആലപ്പുഴ ഡി.സി.സി സെക്രട്ടറി ശ്രീദേവി രാജൻ (58) വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ശ്രീദേവി സഞ്ചരിച്ച സ്കൂട്ടറിനു പിന്നില്‍ കാര്‍ ഇടിക്കുകയുമായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.