നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ
Updated: Jan 25, 2023, 16:12 IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കുന്നു. 20 സാക്ഷികളെയാണ് വിസ്തരിക്കുക. മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർകണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും എന്നും റിപ്പോർട്ട് ഉണ്ട്.