LogoLoginKerala

നടി ഷക്കീലയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വിലക്ക്

 
Actress Shakkeela
സുരക്ഷാപ്രശ്‌നങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ പരിപാടിക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചിരുന്നതായും മാള്‍ അധികൃതര്‍ പറയുന്നു

സിനിമാതാരം ഷക്കീല പങ്കെടുക്കുന്ന ഫിലിം പ്രമോഷന്‍ പരിപാടി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അനുമതി നിഷേധിച്ചതായി സംവിധായകന്‍ ഒമര്‍ ലുലു.

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ചാണ് ശനിയാഴ്ച്ച വൈകുന്നേരം കോഴിക്കോട് ഹൈലറ്റ് മാളില്‍ വച്ച് നടത്താനിരുന്നത്. എന്നാല്‍ ചടങ്ങില്‍ ഷക്കീല പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതോടെ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ആരോപണമുയര്‍ത്തി.

അതേസമയം, സുരക്ഷാപ്രശ്‌നങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ പരിപാടിക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചിരുന്നതായും മാള്‍ അധികൃതര്‍ പറയുന്നു. ഇതിനു മുന്‍പ് മാളില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ ചിലര്‍ നടിമാരോട് അപമര്യാദയായി പെരുമാറിയിരുന്നു. അതിനു ശേഷം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പൊലീസിന്റെ നിര്‍ദേശം ഉണ്ടെന്നും മാളിന്റെ അധികൃതര്‍ വ്യക്തമാക്കി.